• June 15, 2021

റോഡ് പദ്ധതികളിൽനിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കും;നിതിൻ ഗഡ്കരി

 റോഡ് പദ്ധതികളിൽനിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കും;നിതിൻ ഗഡ്കരി

നിലവിലുള്ള റോഡ് പദ്ധതികളിൽനിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കുമെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഭാവിയിലും ഇക്കാര്യം ഉറപ്പാക്കും. നിലവിലെ സംയുക്ത പദ്ധതികൾ റീ ടെൻഡർ ചെയ്യും.

പുതിയ നയവും ഉടൻ പ്രഖ്യാപിക്കും. റോഡ് പദ്ധതികളിൽ ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാൻ നിബന്ധനകളിൽ ഇളവ് അനുവദിക്കും. സാങ്കേതിക, സാമ്പത്തിക നിബന്ധനകളിൽ ഇളവുകൾ പരിഗണിക്കാൻ ഹൈവേ വിഭാഗം സെക്രട്ടറിയോടും ദേശീയപാതാ അതോറിറ്റി ചെയർമാനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Related post