• October 24, 2021

പത്ത് ദിവസം ഗുഹയില്‍ കഴിഞ്ഞ ചൈനീസ് സ്വദേശിയെ പൊലീസ് പിടികൂടി

 പത്ത് ദിവസം ഗുഹയില്‍ കഴിഞ്ഞ ചൈനീസ് സ്വദേശിയെ പൊലീസ് പിടികൂടി

പത്ത് ദിവസമായി വനത്തില്‍ ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനീസ് സ്വദേശിയെ പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലെ തിരുവിണ്ണാമലൈയിലെ ഗുഹയില്‍നിന്നുമാണ്, 35 കാരനായ യാങ് റൂയിയെ പൊലീസ് പിടികൂടിയത്. ഇയാളെ കോവിഡ് 19 പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവിണ്ണാമലൈയ്ക് സമീപം അണ്ണാമലൈ കുന്നിലെ ഗുഹയില്‍നിന്നുമാണ് യങ് റൂയിയെ പൊലീസ് പിടികൂടിയത്. അരുണാചലേശ്വര്‍ ക്ഷേത്ര ദശനത്തിനായി ജനുവരി 20നാണ് യുവാവ് തിരുവിണ്ണാമലൈയില്‍ എത്തുന്നത്. പിന്നീട് സമീപ ജില്ലകളിലെ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. മാര്‍ച്ച് 25ന് തിരുവിണ്ണാമലൈയില്‍ തിരികെ എത്തിയെങ്കിലും ചൈനീസ് സ്വദേശി ആയതിനാല്‍ താമസിക്കാന്‍ ലോഡ്ജ് ലഭിച്ചിച്ചില്ല. ഇതോടെ ഇയാള്‍ കാടുകയറി ഗുഹയില്‍ താമസം ആരംഭിയ്ക്കുകയായിരുന്നു.

Related post