• August 3, 2021

കിടിലന്‍ ജിങ്കിള്‍ ബെല്‍സ് കേള്‍ക്കാം ശിങ്കാരി മേളത്തോടൊപ്പം

 കിടിലന്‍ ജിങ്കിള്‍ ബെല്‍സ് കേള്‍ക്കാം ശിങ്കാരി മേളത്തോടൊപ്പം

‘ജിങ്കിള്‍ ബെല്‍സ് വിത്ത് ശിങ്കാരി ട്വിസ്റ്റ്’. ക്രിസ്തുമസിന് അടിച്ച് പൊളിക്കാന്‍ ജിങ്കിള്‍ബെല്‍സിനൊപ്പം ശിങ്കാരിമേളം കൂടി ചേര്‍ന്നപ്പോള്‍ ഉത്സവമാകുകയാണ്.
പതിവ് രീതികളെയെല്ലാം മാറ്റി മറിച്ച ഈ ക്രിസ്തുമസ്സ് ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ക്രിസ്തുമസ് ഗാനത്തിന് താളം പിടിക്കുന്ന ശിങ്കാരി മേളം എന്ന ആശയമാണ് ഈ ആല്‍ബത്തെ വ്യത്യസ്തമാക്കുന്നത്. ‘ജിങ്കിള്‍ ബെല്‍സിന് താളം പിടിച്ച് തരംഗമായിക്കുകയാണ് ‘ജിങ്കിള്‍ ബെല്‍സ് വിത്ത് ശിങ്കാരി മേളം ട്വിസ്റ്റ്’ എന്ന വിഡിയോ ആല്‍ബം. ക്രിസ്തുമസ് തൊപ്പി ധരിച്ച് പാട്ടിനൊത്ത് താളം പിടിക്കുന്ന ശിങ്കാരിമേളക്കാരും താളത്തിനൊത്ത് ചുവട് വയ്ക്കുന്ന കുട്ടികളും പുല്‍ക്കൂടും ട്രീയുമെല്ലാം ചേര്‍ന്ന് ആകെ മൊത്തം ക്രസ്തുമസ് മയമാണ് വിഡിയോ.


ഈ വേറിട്ട ആശയത്തിനു പിന്നില്‍ ടോംസ് ആണ്. സ്വരൂപ് ഫിലിപ്പാണ് വിഡിയോയുടെ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മുരളി ധരിന്‍ ആണ് ക്രിയേറ്റീവ് ഹെഡ്.

Related post