• May 13, 2021

മുസ്ലിംങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചാല്‍ ഇന്ത്യ കത്തും; ചേതന്‍ ഭഗത്‌

 മുസ്ലിംങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചാല്‍ ഇന്ത്യ കത്തും; ചേതന്‍ ഭഗത്‌

പൗരത്വ ഭേദഗതി നിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്. പൊതുവെ ബി.ജെ.പി അനുകൂല നിലപാടെടുത്തിരുന്ന ചേതന്‍ ഭഗത് പൗരത്വ ബില്ലിനെതിരെ ശക്തമായ ഭാഷയിലാണ് ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.

രാജ്യത്തു നിലനില്‍ക്കുന്നസാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചുള്ളമാണ് ഭരണകൂടം ആദ്യം ചിന്തിക്കേണ്ടത്. രാജ്യത്തെ യുവാക്കള്‍ രോഷാകുലരാണെന്നും അവര്‍ക്ക് ആവശ്യത്തിന് ജോലിയോ ശമ്പളമോ ഇല്ലെന്നും അവരോട് കളിക്കാന്‍ നില്‍ക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിലെ പൊലീസ് നടപടികള്‍ക്കും സര്‍ക്കാര്‍ നിലപാടിനുമെല്ലാം എതിരെയും ചേതന്‍ ഭഗത് പ്രതികരിക്കുന്നുണ്ട്. താന്‍ സമരങ്ങള്‍ക്ക് ഒപ്പമാണെന്നും ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അനുവദിക്കരുതെന്നും അദ്ദേഹം തുറന്നടിക്കുന്നു.

ഒരു ഹിന്ദു രാജാവും അയാള്‍ക്ക് പാദസേവ ചെയ്യുന്നവരും മാത്രമുള്ള ഇന്ത്യയെപ്പറ്റി സ്വപ്നം കാണുന്നവര്‍ 200 ദശലക്ഷം മുസ്‌ലിംകളെ ഇവിടെ നിന്ന് പുറത്താക്കാമെന്ന് കരുതേണ്ട. അതിനു ശ്രമിച്ചാല്‍ ഇന്ത്യ കത്തുമെന്നും ജി.ഡി.പി തകരുമെന്നും ഇനിയുള്ള തലമുറയെപ്പോലും അത് ബാധിക്കുമെന്നും ചേതന്‍ ഭഗത് തുറന്നടിക്കുന്നു.

Related post