• November 30, 2021

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദുല്‍ഖര്‍ സല്‍മാനും രംഗത്ത്

 പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദുല്‍ഖര്‍ സല്‍മാനും രംഗത്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദുല്‍ഖര്‍ സല്‍മാനും രംഗത്ത്. ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലൂടെയാണ് ദുല്‍ഖര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ഈ അതിര്‍ത്തിക്കുമപ്പുറം നമ്മളെ ഇന്ത്യന്‍ എന്നു വിളിക്കും എന്ന തലക്കെട്ടോടുകൂടി ഇന്ത്യയുടെ ഭൂപടത്തിൻ്റെ ചിത്രത്തോടൊപ്പമാണ് പോസ്റ്റിട്ടിരിക്കുന്നത്.
ദുല്‍ഖറിൻ്റെ വാക്കുകളിങ്ങനെയാണ്
‘മതേതരത്വം, ജനാധിപത്യം, തുല്യത എന്നിവ നമ്മുടെ ജന്മാവകാശമാണ്. അതു തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും നമുക്കു ചെറുക്കേണ്ടതുണ്ട്. എന്തൊക്കെയായാലും നമ്മുടെ പാരമ്പര്യം അഹിംസയാണ്. സമാധാനപരമായി പ്രതിഷേധം നടത്തുക, നല്ലൊരു ഇന്ത്യക്കു വേണ്ടി നിലകൊള്ളുക’

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാ മേഖലയില്‍ നിന്നു നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ കഴിഞ്ഞദിവസങ്ങളില്‍ സമരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്നായിരുന്നു.
ഹാഷ്ടാഗ് കാമ്പയിനുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നുമെന്നാണ് ടൊവീനോ ഇന്‍സ്റ്റഗ്രാമി ലൂടെയായിരുന്നു പ്രതികരിച്ചത്. ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചിത്രവും ടൊവിനോ പങ്കുവെച്ചു.

നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള നടി പാര്‍വതി തിരുവോത്തിൻ്റെ പ്രതികരണം.

Related post