• May 13, 2021

പൗരത്വഭേദഗതി ബില്‍; അമേരിക്കന്‍ ഫെഡറല്‍ കമ്മിഷന്‍ വസ്തുത മനസ്സിലാക്കിയിട്ടില്ലെന്ന് ഇന്ത്യ

 പൗരത്വഭേദഗതി ബില്‍; അമേരിക്കന്‍ ഫെഡറല്‍ കമ്മിഷന്‍ വസ്തുത മനസ്സിലാക്കിയിട്ടില്ലെന്ന് ഇന്ത്യ

പൗരത്വബില്ലിനെപ്പറ്റി അമേരിക്കന്‍ ഫെഡറല്‍ കമ്മിഷന്‍ നടത്തിയ അഭിപ്രായപ്രകടനം തളളി ഇന്ത്യ. ബില്ലിനെതിരായ കമ്മിഷന്‍ നിലപാട് മുന്‍ധാരണകളുടെ അടിസ്ഥാനത്തിലാണെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. പൗരത്വവ്യവസ്ഥകളില്‍ തീരുമാനമെടുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ശിവസേന വ്യക്തമാക്കി.

മതം അടിസ്ഥാനമാക്കിയുള്ള ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ വളരെയധികം ആശങ്കയുണ്ടെന്നും പൗരത്വഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡറല്‍ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) അറിയിച്ചു. പൗരത്വഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ പ്രവണതയാണെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന്‍ അഭിപ്രായപ്പെട്ടിരിന്നു.

Related post