• May 13, 2021

വെെദ്യുതി ഉല്പാദനത്തിൽ സ്വയം പര്യാപ്തരായി നാം മാറണം : മുഖ്യമന്ത്രി

 വെെദ്യുതി  ഉല്പാദനത്തിൽ സ്വയം പര്യാപ്തരായി നാം മാറണം : മുഖ്യമന്ത്രി

വീടുകളിലും സ്ഥാപനങ്ങളിലും സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് എല്ലാവരും വൈദ്യുതി ഉല്പാദകരായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . 480 കിലോവാട്ട് സൗരോർജ്ജ ഉല്‌പാദനം പദ്ധതി പൂർത്തീകരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഈ രീതിയിൽ സൗരോർജം ഉല്പാദിപ്പിക്കാൻ കഴിയുന്നത് സർക്കാർ സ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലുമാണ് വ്യാപകമായ രീതിയിൽ വീടിന് മുകളിലും സൗരോർജ പാനലുകൾ സ്ഥാപിക്കാനാവും. കൂടാതെ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ അതിന് മുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചാൽ നല്ല രീതിയിൽ വൈദ്യുതി ഉല്പാദിപ്പിക്കാനാവും.

വീടിന് മേലെ സൗരോർജ പാനലുകൾ സ്ഥാപിച്ചാൽ അതിൽ നിന്നുണ്ടാകുന്ന വൈദ്യുതി ഉപയോഗം കഴിഞ്ഞ് കെ എസ് ഇ ബി ഗ്രിഡിലേക്ക് നൽകാൻ കഴിയും. ഇപ്രകാരം നൽകുന്ന വൈദ്യുതിക്ക് പണം ലഭ്യമാകുകയും ചെയ്യും. സൗരോർജ്ജം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്പാദനം പരിസ്ഥിതി സൗഹൃദപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related post