• October 16, 2021

20,000 കോടിയുടെ കൈതാങ്ങുമായി സംസ്ഥാന സര്‍ക്കാര്‍

 20,000 കോടിയുടെ കൈതാങ്ങുമായി സംസ്ഥാന സര്‍ക്കാര്‍

കൊവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ജനങ്ങളിലേക്കു പണം എത്തിച്ചു വിപണിയുടെ വീഴ്ച പരിഹരിക്കാനാണു ശ്രമം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കൊടുക്കാനുള്ള കുടിശിക ഏപ്രിലില്‍ കൈമാറും. ഇതിന് 14,000 കോടി രൂപ വേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

> കുടുംബശ്രീ വഴി 2 മാസങ്ങളിലായി 2,000 കോടി രൂപയുടെ വായ്പ.
>തൊഴിലുറപ്പു പദ്ധതികള്‍ നടപ്പാക്കുന്നതിന് ഏപ്രില്‍, മേയ് മാസങ്ങളില്‍ 1000 കോടി രൂപ വീതം.
>ഏപ്രില്‍ മാസത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഈ മാസം നല്‍കും. 2 മാസത്തെ പെന്‍ഷന്‍ തുക ഒരുമിച്ചു നല്‍കുന്നതിന് 1,320 കോടി അനുവദിക്കും.
> സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കാത്ത ബിപിഎല്‍, അന്ത്യോദയ കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം.
>എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം. ബിപിഎല്‍, അന്ത്യോദയ വിഭാഗങ്ങള്‍ക്കു പുറമേ ഉള്ളവര്‍ക്ക് 10 കിലോ അരിയാണു നല്‍കുന്നത്. ഇതിനായി 100 കോടി രൂപ.

> 20 രൂപയ്ക്കു ഭക്ഷണം ലഭ്യമാക്കാന്‍ 1000 ഭക്ഷണശാലകള്‍ അടുത്ത മാസം ആരംഭിക്കും. ഇതിന് 50 കോടി രൂപ.
> ആരോഗ്യ പാക്കേജിന് 500 കോടി രൂപ.
> ഓട്ടോറിക്ഷയുടെ ഫിറ്റ്‌നസ് ചാര്‍ജില്‍ ഇളവു നല്‍കും. ബസുകളില്‍ സ്റ്റേജ് കാരിയറിനും കോണ്‍ട്രാക്ട് കാരിയറിനും 3 മാസം നല്‍കേണ്ട നികുതിയില്‍ ഇളവ്. സ്റ്റേജ് കാരിയറുകള്‍ക്ക് ഏപ്രിലിലെ നികുതിയിലാണ് ഇളവ്. വെള്ളം വൈദ്യുതി ബില്‍: 30 ദിവസത്തെ സാവകാശം തിരുവനന്തപുരം
> വൈദ്യുതിബില്ലും വെള്ളക്കരവും അടയ്ക്കാന്‍ 30 ദിവസത്തെ സാവകാശം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.
> ഗാര്‍ഹിക, വാണിജ്യ, ലോ ടെന്‍ഷന്‍, ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപയോക്താക്കള്‍ ഈ മാസം 31 വരെ അടയ്‌ക്കേണ്ട ബില്ലുകള്‍ക്കാണു സാവകാശം ലഭിക്കുകയെന്നു കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള. ബില്‍ അടയ്‌ക്കേണ്ട തീയതി മുതല്‍ 30 ദിവസം വരെയാണു സാവകാശം. പലിശയോ പിഴയോ ഈടാക്കില്ല.
> ജല അതോറിറ്റിയുടെ ഇന്നലെ മുതല്‍ അടയ്‌ക്കേണ്ട ബില്ലുകള്‍ക്കാണു സാവകാശം അനുവദിക്കുക. പിഴ ഈടാക്കില്ല. മീറ്റര്‍ റീഡിങ് പരിശോധന 31 വരെ നിര്‍ത്തി.

Related post