• October 17, 2021

കേരളം കൊവിഡിനെ നേരിടുന്നത് ഇന്ന് ലോകം കാണുന്നു; അപവാദങ്ങളെ അവഗണിച്ച് തള്ളും: മുഖ്യമന്ത്രി

 കേരളം കൊവിഡിനെ നേരിടുന്നത് ഇന്ന് ലോകം കാണുന്നു; അപവാദങ്ങളെ അവഗണിച്ച് തള്ളും: മുഖ്യമന്ത്രി

കോവിഡ് മഹാമാരിയെ കേരളം നേരിടാന്‍ നടത്തിയ ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അദ്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കേരള മോഡലിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്കു വന്നതു സ്വാഗതാര്‍ഹമായ കാര്യമാണ്. വിവിധ ലോക ഏജന്‍സികള്‍, വികസിത രാജ്യങ്ങള്‍ എന്നിവ കേരളത്തെക്കുറിച്ചു മനസിലാക്കി എന്നതുകൊണ്ടുതന്നെ ഇത്തരമൊരു നാടിനെ സഹായിക്കണമെന്നു ചിന്തിക്കാനിടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെ ഫലപ്രദമായി നേരിട്ടതില്‍ സര്‍ക്കാരിന് സല്‍പേര് കിട്ടാന്‍ പാടില്ലെന്ന് കരുതുന്നവരാണ് ഏതെല്ലാം തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റുമെന്ന് ചിന്തിക്കുന്നത്.

ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പോഴും മെല്ലെ തുടങ്ങി വരികയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണു പ്രതിപക്ഷ ശ്രമം. ഇപ്പോള്‍ വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ല. അതു ജനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യും. അതിനെ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related post