• June 18, 2021

ആപ്പ്: പ്രതിപക്ഷത്തിന്റെത് അടിസ്ഥാനമില്ലാത്ത ആരോപണമെന്ന് മുഖ്യമന്ത്രി

 ആപ്പ്: പ്രതിപക്ഷത്തിന്റെത് അടിസ്ഥാനമില്ലാത്ത ആരോപണമെന്ന് മുഖ്യമന്ത്രി

മദ്യ വില്‍പ്പനക്ക് മൊബൈല്‍ ആപ് തയ്യാറാക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം നല്‍കിയതില്‍ സര്‍ക്കാരിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ്. ആപ് നിര്‍മാണത്തിന് സ്വകാര്യ കമ്പനിയെ ഏല്പിച്ചതില്‍ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്നാണ് ആരോപണം. കേരളത്തില്‍ വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകളെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

ബിവറേജസ് കോര്‍പറേഷന് വേണ്ടി സ്റ്റാര്‍ട്ടപ്പ് മിഷനാണ് ആപ് വികസിപ്പിക്കാനുള്ള ഏജന്‍സിയെ തെരഞ്ഞെടുത്തത്. ഇതില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും വ്യകത്മാക്കിയതാണ്. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് പ്രോത്സാഹനമെന്നത് സര്‍ക്കാര്‍ നയമാണ്. തുറന്ന ടെന്‍ഡറിലൂടെയാണ് തെരെഞ്ഞെടുത്തത്. ജനം തള്ളിയ ആക്ഷേപവുമായാണ് പ്രതിപക്ഷനേതാവ് വീണ്ടും രംഗത്തെത്തിയത് അദ്ദേഹം പറഞ്ഞു.

Related post