• June 18, 2021

ചിലര്‍ എന്തിലും ഏതിലും രാഷ്ട്രീയം കളിക്കാന്‍ നോക്കുന്നു:മുഖ്യമന്ത്രി

 ചിലര്‍ എന്തിലും ഏതിലും രാഷ്ട്രീയം കളിക്കാന്‍ നോക്കുന്നു:മുഖ്യമന്ത്രി

കോവിഡിനെനേരിടുകയാണ് പ്രധാനമെന്നും അതില്‍ എവിടെയെങ്കിലും രാഷ്ട്രീയ അവസരമുണ്ടോ എന്ന് പരതി നടക്കുകയല്ലെന്നും മുഖ്യമന്ത്രി. ചിലര്‍ ഇതിനെ പ്രത്യേക അവസരമായി കാണുന്നുണ്ടാകാം. കഴിഞ്ഞ ദിവസം ഒരു സംഘടന ഏര്‍പ്പെടുത്തിയ വിമാനം ഗള്‍ഫില്‍ നിന്ന് പുറപ്പെടാത്തതിന് കാരണം സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കാത്തതാണെന്ന് പ്രചാരണം വന്നു. സത്യത്തില്‍ ആ രാജ്യത്ത് അനുമതി കിട്ടാത്തതായിരുന്നു പ്രശ്‌നം. ഇത്തരത്തില്‍ ബോധപൂര്‍വമായ പ്രചാരണം നടത്താന്‍ ചിലര്‍ ശ്രമിക്കുന്നതു കൊണ്ടാണ് ഇത് പറയേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫ്‌ളൈറ്റുകളുടെ എണ്ണം ദിനംപ്രതി 12എന്നത് നടപാക്കിയിട്ട്‌പോരേ 24നെ ക്കുറിച്ച് ആലോചിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്റെ ആരോപണത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു.ജൂണില്‍ പ്രതി ദിനം 12എന്ന നിലയില്‍ ഫ്‌ളൈറ്റുകളാണ് കേന്ദ്രം അനുവദിച്ചത്.ഇതിന് സംസ്ഥാനം സമ്മതം അറിയിച്ചു. അതു പ്രകാരംജൂണ്‍ മൂന്നു മുതല്‍ പത്തു വരെ ഷെഡ്യൂള്‍ ചെയ്യേണ്ടത് 84വിമാനങ്ങള്‍ ആണ്. എന്നാല്‍, 36എണ്ണമാണ് ഷെഡ്യൂള്‍ ചെയ്തത്. ഇനിയും 48എണ്ണം ചെയ്യേണ്ടതുണ്ട്.

വിവിധ സംഘടനകള്‍ ആവശ്യപെട്ടത് അനുസരിച്ച് 70712 പേര്‍ക്ക് മടങ്ങിയെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.അമിത ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും മുന്‍ഗണനാ ക്രമം പാലിക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത് പ്രവാസി താല്പര്യം സംരക്ഷിക്കുന്നതാണ്.ചിലര്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അതേ തരത്തില്‍ മറുപടി പറയാനല്ല ഞാന്‍ ഇരിക്കുന്നത്, പറയാന്‍ അറിയാം.കോവിഡിനെ നേരിടലാണ് പ്രധാനം. അതിനുള്ള ഒരു പങ്ക് ഈ കസേരയിലിരുന്ന് വഹിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Related post