• October 22, 2021

ആദ്യം വെളിച്ചം പരക്കട്ടെ, ബാക്കി പുറകെ വരും: മുഖ്യമന്ത്രി

 ആദ്യം വെളിച്ചം പരക്കട്ടെ, ബാക്കി  പുറകെ വരും: മുഖ്യമന്ത്രി

ഞായറാഴ്ച്ച പ്രകാശം പരത്താനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച ഇരുട്ട് മറി കടക്കാന്‍ ഞായറാഴ്ച്ച രാത്രി ഒമ്പതിന് ടോര്‍ച്ച്, മൊബൈല്‍, ഫ്‌ളാഷ്, മെഴുകുതിരി, ചെരാത് എന്നിവയിലേതെങ്കിലും തെളിയിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി.

ഇതിനായി റോഡുകളില്‍ ആരും ഒത്തുകൂടരുത്. കൊറോണ വൈറസിനെ തകര്‍ക്കാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കുക മാത്രമാണെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രകാശം പരത്തുന്നതില്‍ ആര്‍ക്കും വിയോജിപ്പുണ്ടാകേണ്ട കാര്യമില്ല. ജീവിതം പ്രതിസന്ധിയിലായ ലക്ഷകണക്കിന് പേരുടെ മനസ്സില്‍ ശരിയായ വെളിച്ചം എത്തിക്കണം. അതിനു സാമ്പത്തിക പിന്തുണയാണു വേണ്ടത്. അത് പുറകെ വരുമായിരിക്കും മുഖ്യമന്ത്രി പറഞ്ഞു.

Related post