• October 16, 2021

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് മുഖ്യമന്ത്രി

 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് മുഖ്യമന്ത്രി

കൊവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്താന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍, സാനിറ്റൈസര്‍, രാസവസ്തുക്കള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കാനുള്ള അധികാരം താത്കാലികമായി സംസ്ഥാനങ്ങള്‍ക്കു നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് ആവശ്യമുന്നയിച്ചത്. വൈറസ് പരിശോധനയ്ക്ക് കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങളുടെയും കേന്ദ്രസഹായമുള്ള ഗവേഷണ ലാബുകളുടെയും സൗകര്യം ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊറോണ പ്രതിരോധ നടപടികള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കാന്‍ സംസ്ഥാന പോലീസിന് അനുമതി നല്‍കണം. കോവിഡ് വ്യാപനം തടയാന്‍ ഉപയോഗിക്കുന്ന മുഖാവരണം ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില നിശ്ചയിക്കാനും ഉത്പാദനം നിയന്ത്രിക്കാനുമുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കു നല്‍കണം. കൊറോണ പ്രതിരോധത്തിനും ഗവേഷണത്തിനും രോഗവ്യാപനം തടയാനുള്ള നടപടികള്‍ക്കും പൊതുമേഖലാ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related post