• October 17, 2021

തെരുവ് നായക്കള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കും ഭക്ഷണം ഉറപ്പാക്കണം: മുഖ്യമന്ത്രി

 തെരുവ് നായക്കള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കും ഭക്ഷണം ഉറപ്പാക്കണം: മുഖ്യമന്ത്രി

തെരുവ് നായകള്‍ ഉള്‍പ്പടെ മറ്റ് മൃഗങ്ങളുടെ അവസ്ഥയും പ്രതിസന്ധിയിലാവുന്നത് തിരിച്ചറിഞ്ഞ് അതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരുവുകള്‍ സജീമായിരുന്ന സമയത്ത് മനുഷ്യനൊപ്പം തന്നെ തെരുവ് നായ്ക്കളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനം പുറത്തിറങ്ങായതോടെ തെരുവ് നായകള്‍ പട്ടിണിയിലാണ്. അവരെ കൂടി കരുതണം. അതിനാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാന്‍ മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇതിനൊപ്പം സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് കുരങ്ങുകളെ കാണാം. ക്ഷേത്രത്തിലേക്ക് ഇപ്പോള്‍ ജനം എത്താതുകൊണ്ട് കുരങ്ങന്‍മാര്‍ക്കും ഭക്ഷണം കിട്ടുന്നില്ല. അങ്ങനെ വന്നാല്‍ അക്രമാസക്തരാവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അതാത് ക്ഷേത്രം ഭാരവാഹികള്‍ മുന്‍കൈയ്യെടുത്ത് അവര്‍ക്കുള്ള ഭക്ഷണം എത്തിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Related post