• May 13, 2021

കമോണ്‍ കേരളയ്ക്കായി ഷാര്‍ജ ഒരുങ്ങി

 കമോണ്‍ കേരളയ്ക്കായി ഷാര്‍ജ ഒരുങ്ങി

ഗള്‍ഫിലെ ഏറ്റവും വലിയ ഇന്ത്യന്‍ മേളയായ കമോണ്‍ കേരളയ്ക്ക് ഷാര്‍ജ ഒരുങ്ങുന്നു. കമോണ്‍ കേരള സാംസ്‌കാരിക വാണിജ്യ വിനിമയ മേളയുടെ മൂന്നാം അദ്ധ്യാമാണ് ഈ മാസം 30, 31 ഫെബ്രുവരി ഒന്ന് തിയതികളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്‌ററില്‍ നടക്കുന്നത്.

ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് മേളയുടെ ഉദ്ഘാടകന്‍.

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ മുഖ്യപ്രഭാഷണം നടത്തും. വിജയകരമായ ആദ്യ രണ്ട് പതിപ്പുകളിലൂടെ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യന്‍ മേളയായി മാറാന്‍ കമോണ്‍ കേരളക്ക് സാധിച്ചു.

Related post