• July 28, 2021

ആശ്വാസം നല്‍കി വിധി; കുരുക്ക് വീണ് ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍

 ആശ്വാസം നല്‍കി വിധി; കുരുക്ക് വീണ് ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍

2017 ല്‍ ഉന്നാവ് പീഡനക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ കുറ്റക്കാരനാണെന്ന് കോടതി. കേസില്‍ ആകെ ഒന്‍മ്പത് പ്രതികളാണുണ്ടായത്. ഇതില്‍ ശശി സിങ് എന്ന പ്രതിയൊഴികെ ബാക്കിയെല്ലാവരും കുറ്റക്കാരാണെന്ന് തീസ് ഹസാരിയില്‍ ഈ കേസിന്റെ വിചാരണയ്ക്കായി നിയോഗക്കപ്പെട്ട പ്രത്യേക കോടതി കണ്ടെത്തി. ശിക്ഷ വിധി പിന്നീട് പ്രഖ്യാപിക്കും.

ഉത്തര്‍പ്രദേശില്‍ നടന്ന് വന്നിരുന്ന കേസിന്റെ വിചാരണ ഇരയായ യുവതി ഒരു വാഹനാപകടത്തില്‍ ഗുരുതരമായി ആശുപത്രിയിലായ ശേഷം സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം ലക്‌നൗവില്‍ നിന്ന് കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിയ ഓഗസ്റ്റ് 5 മുതല്‍ ജില്ലാ ജഡ്ജി ധര്‍മേശ് ശര്‍മ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുകയായിരുന്നു. ഡിസംബര്‍ 10 നാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ കുല്‍ദീപ് സെന്‍ഗര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിലാണ് സെനഗര്‍ കുറ്റക്കാരനാണെന്ന് കണ്ടത്തിയത്. സംഭവം നടക്കുമ്പോള്‍ പരാതിക്കാരിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.

ഐ.പി.സി.സിയിലെയും പോക്‌സോയിലെയും വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കൂട്ടബലാംത്സംഗം, പിതാവിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തല്‍, വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കല്‍ തുടങ്ങി മറ്റു നാല് കേസുകളില്‍ വിചാരണ തുടരുന്നുണ്ട്.
കേസില്‍ ഇരയായ പെണ്‍ക്കുട്ടിയെയും ബന്ധുക്കളെയും അഭിഭാഷകനെയും കാറിടിച്ച് കൊല്ലപെടുത്താന്‍ ശ്രമിച്ചിരുന്നു. പെണ്‍ക്കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍ക്കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിരുന്നു. മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ പ്രത്യേക കോടതി സജ്ജീകരിച്ചിരുന്നു. ഇപ്പോള്‍ യുവതിയുടെ കുടുംബം സിആര്‍പിഎഫ് സുരക്ഷയിലാണ്.

Related post