• June 15, 2021

ഫേസ്ബുക്കിനെതിരെ വിവേചനപരാതിയുമായി കറുത്ത വര്‍ഗക്കാരന്‍

 ഫേസ്ബുക്കിനെതിരെ വിവേചനപരാതിയുമായി കറുത്ത വര്‍ഗക്കാരന്‍

ഫേസ്ബുക്കിനെതിരെ വിവേചന പരാതി ഫയല്‍ ചെയ്ത് കറുത്ത വര്‍ഗക്കാരന്‍. നിയമനം, വിലയിരുത്തല്‍, സ്ഥാനക്കയറ്റം, ശമ്ബളം തുടങ്ങിയ എല്ലാ മേഖലകളിലും കറുത്ത വര്‍ഗക്കാരോടും അപേക്ഷകരോടും വിവേചനം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കറുത്ത വര്‍ഗക്കാരനും ജോലി നിഷേധിക്കപ്പെട്ട മറ്റ് രണ്ട് പേരും ചേര്‍ന്ന് കമ്ബനിക്കെതിരെ പരാതി നല്‍കിയത്.

2017 മുതല്‍ ഫേസ്ബുക്കില്‍ ഓപറേഷന്‍ മാനേജരായി ജോലി ചെയ്യുന്ന ജൂനിയര്‍ ഓസകാര്‍ വെനെസ്സിയാണ് തുല്യ തൊഴില്‍ അവസര കമ്മീഷനില്‍ പരാതി ഫയല്‍ ചെയ്തത്.

അതേസമയം, വിവേചന ആരോപണങ്ങളെ ഗൗരവമായി കാണുന്നുണ്ടെന്നും എല്ലാ പരാതികളും അന്വേഷിക്കുമെന്നും ഫേസ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ ജീവനക്കാര്‍ക്കും മാന്യവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം നല്‍കേണ്ടത് അത്യാവശ്യമാണെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും വക്താവ് പമേല ഓസ്റ്റിന്‍ വ്യക്തമാക്കി.

Related post