• October 18, 2021

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു, ജോക്കറായി തിളങ്ങിയ ജാക്വിന്‍ ഫിനിക്‌സ് മികച്ച നടന്‍, 1917 മികച്ച ചിത്രം

 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു, ജോക്കറായി തിളങ്ങിയ ജാക്വിന്‍ ഫിനിക്‌സ് മികച്ച നടന്‍, 1917 മികച്ച ചിത്രം

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 1917 മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ദി ഐറിഷ്മാന്‍, ജോക്കര്‍, മാരിയേജ് സ്റ്റോറി, ദ ടു പോപ്പ്‌സ് എന്നീ ചിത്രങ്ങളെ പിന്‍തള്ളിയാണ് 1917 പുരസ്‌കാരം നേടിയത്. വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം പാരസൈറ്റും സ്വന്തമാക്കി. മികച്ച നടനുള്ള പുരസ്‌കാരം ജോക്കറിലെ പ്രകടനത്തിന് ജാക്വിന്‍ ഫിനിക്‌സ് സ്വന്തമാക്കിയപ്പോള്‍ ലിമിറ്റഡ് സീരിസിലെ മികച്ച നടനുള്ള പുരസ്‌കാരം റസല്‍ ക്രോ നേടി. റെനെ വെല്‍വെഗറാണ് മികച്ച നടി.

അവാര്‍ഡിനര്‍ഹമായ മറ്റ് ചിത്രങ്ങളും , താരങ്ങളും :
ബെസ്റ്റ് മോഷന്‍ പിക്ചര്‍-ഡ്രാമ – 1917മികച്ച നടി, മോഷന്‍ പിക്ചര്‍ ഡ്രാമ- റെനെ സെല്‍ഗെഗര്‍ ( ജൂഡി) ,മികച്ച നടന്‍, മോഷന്‍ പിക്ചര്‍ ഡ്രാമ- ജാക്വിന്‍ ഫിനിക്‌സ് (ജോക്കര്‍),മികച്ച ചിത്രം, മ്യൂസിക്കല്‍/കോമഡി- വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, മികച്ച നടി, മോഷന്‍ പിക്ചര്‍ മ്യൂസിക്കല്‍/കോമഡി-ഓക്വാഫിന (ദ ഫെയര്‍വെല്‍), മികച്ച നടന്‍,-മോഷന്‍ പിക്ചര്‍ മ്യൂസിക്കല്‍/കോമഡി- ടറോണ്‍ എഗേര്‍ട്ടണ്‍ ( റോക്കറ്റ്മാന്‍),മികച്ച സഹനടന്‍- ബ്രാഡ് പിറ്റ് (വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്) ഒറിജിനല്‍ സ്‌കോര്‍- ഹില്‍ദുര്‍ ഗ്വാനോഡോറ്റിര്‍ (ജോക്കര്‍), മികച്ച ടെലിവിഷന്‍ ലിമിറ്റഡ് സീരീസ്- ചെര്‍നോബില്‍,മികച്ച നടി, ലിമിറ്റഡ് സീരിസ്- മിഷേല്‍ വില്യംസ് ( ഫോസെ) ,മികച്ച സംവിധായകന്‍- സാം മെന്‍ഡെസ് (1917),മികച്ച നടി, ടെവിവിഷന്‍ സീരിസ്- ഒളീവിയ കോള്‍മാന്‍ (ദ ക്രൗണ്‍),മികച്ച സഹനടി, ലിമിറ്റഡ് സീരിസ്- പട്രീഷ്യ ആര്‍ക്വറ്റെ (ദ ആക്ട്),ഒറിജിനല്‍ സോങ്- അയാം ഗോണ ലവ് മി എഗെയ്ന്‍ (റോക്കറ്റ്മാന്‍),മികച്ച തിരക്കഥ, മോഷന്‍ പിക്ചര്‍- ക്വിന്റണ്‍ ടറാന്റിനോ (വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്),മികച്ച നടന്‍, ടെലിവിഷന്‍ സീരീസ്- ബ്രയാന്‍ കോക്‌സ് (സക്‌സെഷന്‍),മികച്ച സിനിമ, വിദേശ ഭാഷ- പാരസൈറ്റ്,മികച്ച നടി, ടെലിവിഷന്‍ സീരീസ് മ്യൂസിക്കല്‍/കോമഡി- ഫീബി വല്ലേര്‍ ബ്രിഡ്ജ് ( ഫ്‌ലീബാഗ്).

Related post