• May 13, 2021

ജംമ്പോ പട്ടികയിൽ അതൃപ്തിയറിയിച്ച് സോണിയ ഗാന്ധി

 ജംമ്പോ പട്ടികയിൽ അതൃപ്തിയറിയിച്ച്  സോണിയ ഗാന്ധി

കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തിറക്കുന്നതിനെ ,ചൊല്ലി കോണ്‍ഗ്രസിൽ ഭിന്നത . കെപിസിസി പുന:സംഘടനയിൽ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും അതൃപ്തി അറിയിച്ചിട്ടുണ്ട്. ചർച്ചകൾ ഇന്നലെ പൂർത്തിയായെങ്കിലും അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിൽ ആയിരുന്നതിനാൽ പട്ടികയിൽ ഒപ്പുവച്ചിട്ടില്ല.

പുന:സംഘടനയിൽ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് സോണിയയുടെ അതൃപ്തിക്ക് കാരണമായത്. പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതിലും എതിര്‍പ്പുണ്ട്. ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് പട്ടിക തിരുത്താതെ അംഗീകാരം നല്‍കാനാവില്ലെന്നാണ് സോണിയയുടെ നിലപാട്.

ജംബോ പട്ടികയിൽ കടുത്ത അത്യപ്തിയിലാണ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.ഒരാൾക്ക് ഒരു പദവി, 75 ന് താഴെയുള്ള പട്ടിക അടക്കമുള്ള മുല്ലപ്പള്ളിയുടെ എല്ലാ നിർദേശങ്ങളും തള്ളിയാണ് ഗ്രൂപ്പുകൾ പട്ടികയിൽ അധിപത്യം ഉറപ്പിച്ചത്.നിലവിൽ കൊടിക്കുന്നിൽ സുരേഷും, കെ സുധാകരൻ, കെ വി തോമസ്, വി ഡി സതീശൻ, പി സി വിഷ്ണുനാഥ്, ടി സിദ്ധിക്ക് കൂടാതെ 6 വർക്കിംഗ്‌ പ്രെസിഡന്റുമാർ, 13 വൈസ് പ്രെസിഡന്റുമാർ, 36 ജനറൽ സെക്രട്ടറിമാർ എന്നിവർ അടങ്ങുന്ന 127 അംഗങ്ങൾ അടങ്ങുന്നതാണ് നിലവിലെ പട്ടിക.

.

Related post