• October 16, 2021

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലപ്പുറം മുന്‍ ഡി.സി.സി പ്രസിഡന്റുമായ യു.കെ.ഭാസി അന്തരിച്ചു

 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലപ്പുറം മുന്‍ ഡി.സി.സി പ്രസിഡന്റുമായ  യു.കെ.ഭാസി  അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലപ്പുറം മുന്‍ ഡി.സി.സിപ്രസിഡന്റുമായ യു.കെ.ഭാസി അന്തരിച്ചു. 75 വയസ്സായിരുന്നു.ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയ യു.കെ.ഭാസി 15 വര്‍ഷത്തോളം കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു 22 വര്‍ഷം മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനവൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

താനൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. താനൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ പ്രസിഡന്റുമായിരുന്നു.സംസ്‌കാരം ഉച്ചക്ക് ശേഷം താനൂര്‍ കട്ടിലങ്ങാടിയിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ശശി പ്രഭ. മക്കള്‍: ധന്യ, ഭവ്യ.

Related post