• October 22, 2021

ഗുജറാത്ത് എംഎല്‍എയ്ക്ക് കോവിഡ്

 ഗുജറാത്ത് എംഎല്‍എയ്ക്ക് കോവിഡ്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നതിനിടയില്‍ ഗുജറാത്തില്‍ ഇന്നലെ ഒരു എംഎല്‍എയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് എംഎല്‍എ ഇമ്രാന്‍ ഖേഡാവലയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് കോവിഡ് 19 സ്ഥിരീകരിച്ച റിപ്പോര്‍ട്ട് എത്തുന്നത്.

സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം എംഎല്‍എ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് കോവിഡ് സ്ഥിരീകരിച്ചത്. സാമൂഹിക അകലം പാലിച്ചാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളുണ്ടെങ്കിലും, എംഎല്‍എയുമായി അടുത്തിടപഴകിയവരെ മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്ക് ക്വാറന്റൈന്‍ ചെയ്യുന്നത് ആലോചനയിലുണ്ട്.

മുഖ്യമന്ത്രിക്ക് പുറമെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ, നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായും ഇടപഴകിയ കോണ്‍ഗ്രസ് എംഎല്‍എ, ഒരു വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്തു. ഇമ്രാനെ നിലവില്‍ ഗാന്ധിനഗറിലെ എസ് വി പി ആശുപത്രി. യില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related post