• May 15, 2021

പാര്‍ട്ടി സ്ഥാപക ദിനത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

 പാര്‍ട്ടി സ്ഥാപക ദിനത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്


കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 134-ാം സ്ഥാപക ദിനത്തില്‍ പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക റാലികള്‍ നടത്തും.

കോണ്‍്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേതൃത്വം നല്‍കും. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പോരാട്ടമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

സര്‍ക്കാരിന്റെ ഏകാധിപത്യ മനോഭാവം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ ചെറുക്കമെന്നും കോണ്‍ഗ്രസ് നേതൃത്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ ബ്ലോക്ക് തലങ്ങളില്‍ കോണ്ഗ്രസ് പ്രതിഷേധം സംഘടിപ്പിടിച്ചിരുന്നു.

കോണ്ഗ്രസ് സ്ഥാപക ദിനമായ ഡിസംബര്‍ 28 ന് രാജ്യവ്യാപകമായി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പതാക ജാഥക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ മാസം നടന്ന ഭാരത് ബചാവോ റാലിയുടെ വിജയം കോണ്‍ഗ്രസ് ക്യാമ്പില്‍ വലിയ ഊര്‍ജമാണ് പകര്‍ന്നിരിക്കുന്നത്.
അതേസമയം, പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഇന്ന് കോണ്‍ഗ്രസിന്റെ മഹാറാലി നടക്കും .രാജ്ഭവനിലേക്ക് നടത്തുന്ന മഹാറാലി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എം.പി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് റാലി തുടങ്ങുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാവരും പ്രതിഷേധത്തില്‍ അണിനിരക്കും.

Related post