• May 13, 2021

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് അബുദാബിയില്‍

 ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് അബുദാബിയില്‍

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് അബുദാബിയില്‍ സ്ഥാപിക്കും. ഇതുസംബന്ധിച്ച കരാര്‍ രൂപീകരിക്കാന്‍ അബുദാബിയില്‍ ചേരുന്ന ലോകഭാവിഊര്‍ജ സമ്മേളനത്തില്‍ ധാരണയായി. രണ്ടായിരത്തിഅന്‍പതോടെ രാജ്യത്തിന് ആവശ്യമായ ഊര്‍ജത്തിന്റെ പകുതിയും സംശുദ്ധ ഊര്‍ജത്തിലൂടെ കണ്ടെത്താനാണ് പുതിയ പദ്ധതി. അല്‍ദഫ്‌റയില്‍ 20 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് നിര്‍മിക്കുന്ന സൗരോര്‍ജ പ്ലാന്റില്‍ 2022 ന്റെ പകുതിയോടെ ഉല്‍പാദനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റായ അബുദാബിയിലെ നൂര്‍ പ്‌ളാന്റിനേക്കാള്‍ ഇരട്ടി വലുപ്പമുള്ളതായിരിക്കും അല്‍ദഫ്‌റയിലേതെന്നു എമിറേറ്റ്‌സ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.


ലോകഭാവിഊര്‍ജ ഉപഭോഗം സുസ്ഥിരമായതും പ്രകൃതി സൗഹാര്‍ദപരമായതുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. 2030ഓടെ 500 ലക്ഷം കണ്ടല്‍ച്ചെടികള്‍ അബുദാബി തീരങ്ങളില്‍ നട്ടുപിടിപ്പിക്കുന്നതുള്‍പ്പെടെ യുഎഇയുടെ ഭാവി സുസ്ഥിരപദ്ധതികള്‍ സഹമന്ത്രി ഡോ.സുല്‍ത്താന്‍ അല്‍ ജാബര്‍ വിശദീകരിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും, ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസിന തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Related post