• October 23, 2021

ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കെറോണ; കനത്ത ജാഗ്രതയിൽ തലസ്ഥാനം

 ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കെറോണ; കനത്ത ജാഗ്രതയിൽ തലസ്ഥാനം

വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് തിരുവനന്തപുരം ശ്രീചിത്ര ഹോസ്പിറ്റലിൽ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. മൂപ്പത് ഡോക്ടർമാരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി വച്ചു.

മാര്‍ച്ച് ഒന്നിന് സ്‌പെയിനില്‍ നിന്ന് ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എല്ലാം നിരീക്ഷണത്തിലാണ്.

കൊവിഡ് മുന്‍കരുതല്‍ പട്ടികയില്‍ സ്‌പെയിന്‍ ഇല്ലാത്തതിനാല്‍ വിദേശത്തു നിന്ന് എത്തിയ ഡോക്ടര്‍ ആദ്യഘട്ടത്തില്‍ മുന്‍കരുതലൊന്നും എടുത്തിരുന്നില്ല. മാത്രമല്ല 10,11 തീയതികളില്‍ മാസ്‌ക് ധരിച്ച് ഡോക്ടര്‍ ഒപിയിലെത്തിയ രോഗികളെ പരിശോധിച്ചിരുന്നു. അതുകൊണ്ടുതന്നെ സാഹചര്യം വലിയ ഗൗരവമുള്ളത് തന്നെയെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. വിശദമായ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാണ് തീരുമാനം.

സം​സ്​​ഥാ​ന​ത്ത്​ നിലവിൽ 10,944 പേ​രാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 10,655 പേ​ർ വീ​ടു​ക​ളി​ലും 289 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. തിരുവനന്തപുരം ജില്ലയിൽ മാത്രം 1449 പേർ നിരീക്ഷണത്തിലുണ്ട്.

Related post