• October 17, 2021

മൃതദേഹം സംസ്‌കരിക്കുന്നത് പത്തടിയിലേറെ ആഴത്തില്‍ , ചടങ്ങില്‍ കൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിക്കില്ല

 മൃതദേഹം സംസ്‌കരിക്കുന്നത് പത്തടിയിലേറെ ആഴത്തില്‍ , ചടങ്ങില്‍ കൂടുതല്‍ ആള്‍ക്കാരെ   പങ്കെടുപ്പിക്കില്ല

കൊച്ചിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സുരക്ഷാക്രമീകരണങ്ങളോടെ മാത്രമേ സംസ്‌കരിക്കൂ എന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക.

കുഴിച്ചിടുകയാണെങ്കില്‍ പത്തടിയിലേറെ ആഴത്തില്‍ കുഴിച്ചിടുക അടക്കം പ്രത്യേക മാര്‍ഗനിര്‍ദേശമുണ്ട്. ഇക്കാര്യങ്ങളെല്ലാം പാലിച്ചാകും സംസ്‌കരിക്കുക. കൂടാതെ, സംസ്‌കാര ചടങ്ങില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും വീട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പത്ത് പേരില്‍ താഴെ മാത്രമേ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പാടുള്ളു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാകും ഇദ്ദേഹത്തിന്റെ സംസ്‌കാരം നടത്തുക. ജില്ലാ ഭരണകൂടം നേരിട്ടാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുക. മൃതദേഹം ഉടന്‍ മറവ് ചെയ്യാനാണ് തീരുമാനം.

Related post