• October 17, 2021

കൊവിഡ്19; ഉത്തര്‍ പ്രദേശിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

 കൊവിഡ്19;                     ഉത്തര്‍ പ്രദേശിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

കൊറോണ വൈറസ് ബാധയെ തുടർന്ന് ഉത്തർ പ്രദേശിൽ 25 കാരൻ മരിച്ചു. സംസ്ഥാനത്തെ ആദ്യ കൊറോണ മരണമാണിത്.തിങ്കളാഴ്ച മരണപ്പെട്ട യുവാവിന് കൊറോണ ബാധയുണ്ടെന്ന പരിശോധന ഫലം ബുധനാഴ്ചയാണ് പുറത്തുവന്നത്.ഉത്തർപ്രദേശിലെ ബാസ്തി സ്വദേശിയായ യുവാവ് അടുത്തിടെയാണ് മുംബൈയിൽനിന്ന് തിരിച്ചെത്തിയത്.

വൃക്ക, കരൾ സംബന്ധമായ അസുഖങ്ങൾ ഉണ്ടായതിനെ തുടർന്ന്ഞായറാഴ്ചയാണ് യുവാവിനെ ഗോരഖ്പൂരിലെ ബിആർഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ ചികിത്സിച്ച ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ഇയാളുമായി അടുത്ത് സമ്പർക്കത്തിലേർപ്പെട്ടവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Related post