• October 23, 2021

ഇത് കേരളത്തിന്റെ കരുതല്‍;കൊറോണ ബാധിച്ച് കളമശ്ശേരിയില്‍ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരന്‍ രോഗമുക്തനായി

 ഇത് കേരളത്തിന്റെ കരുതല്‍;കൊറോണ ബാധിച്ച് കളമശ്ശേരിയില്‍ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരന്‍ രോഗമുക്തനായി

കൊറോണ ബാധ സ്ഥീരികരിച്ച ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീല്‍ രോഗമുക്തനായി . കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് 15നാണ് കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് 57 കാരനായ ബ്രയാനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ഗുരുതരമായ ന്യുമോണിയ ബാധിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞനിലയിലായിരുന്നു ബ്രയാന്‍ . ശ്വാസോച്ഛാസം അപകടനിലയിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെ ബ്രയാന് ആന്റി വൈറല്‍ മരുന്നുകളായ റിറ്റോനാവിര്‍, ലോപിനാവിര്‍ കോമ്പിനേഷന്‍ നല്‍കി. 14 ദിവസം ഇത് തുടര്‍ന്നു. വൈറല്‍ ഫില്‍റ്റര്‍ ഘടിപ്പിച്ച ഇന്റര്‍ഫേസ് വെന്റിലേഷനാണ് ബ്രയാന് നല്‍കിയത്. മരുന്നുകള്‍ നല്‍കി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതി വന്നു.

എക്സ്‌റേകളില്‍ അദ്ദേഹത്തിന്റെ ഇടത് ലംഗ്സ് പൂര്‍ണ്ണമായും വലത് ലംഗ്സ് ഭാഗികമായും ന്യൂമോണിയ പടര്‍ന്നതായി കണ്ടെത്തി. ചികിത്സ തുടര്‍ന്നു. ഏഴ് ദിവസമായപ്പോള്‍ ന്യൂമോണിയ കുറഞ്ഞു വന്നു. ഇതോടെ പനിയും കുറഞ്ഞു. കോവിഡ് 19 പരിശോധനാഫലവും നെഗറ്റീവായി .

ഈ കാലയളവില്‍ സി.ടി.സ്‌കാന്‍ ഉള്‍പ്പടെയുള്ള സേവനങ്ങളും ലാബ് പരിശോധനകളും നടത്തി. കഴിഞ്ഞ അഞ്ചു ദിവസമായി സ്വയം ശ്വാസം എടുക്കുകയും രക്തത്തില്‍ ഓക്സിജന്റെ അളവ് 97 ശതമാനമാവുകയും ചെയ്തു. ആരോഗ്യ നില തൃപ്തിയായതിനെ ബ്രയാന്‍ നീലിനെ ഡിസ്റ്റാര്‍ജ് ചെയ്യുകയായിരുന്നു.

Related post