• October 17, 2021

റാപ്പിഡ്‌ടെസ്റ്റ് ഇന്നു മുതല്‍ ; ആദ്യ പരിശോധന പോത്തന്‍ കോട്

 റാപ്പിഡ്‌ടെസ്റ്റ് ഇന്നു മുതല്‍ ; ആദ്യ പരിശോധന പോത്തന്‍ കോട്

അതിവേഗം കൊറോണ സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. പോത്തന്‍കോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് റാപ്പിഡ് റെസ്റ്റിന്റെ 2000 കിറ്റുകളുടെ ആദ്യ ബാച്ച് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വഴി രണ്ടര മണിക്കൂറിനുള്ളില്‍ കൊവിഡ് 19ന്റെ ഫലം ലഭിക്കും. നിലവില്‍ ഫലം അറിയാനായി ആറ്, ഏഴ് മണിക്കൂറുകള്‍ വേണം. പോത്തന്‍കോട് രോഗിയുമായി അടുത്ത് ഇടപഴകിയവരുടേതടക്കം കൂടുതല്‍ പേരുടെ ഫലം ഇതിലൂടെ ലഭിക്കും

. ശശിതരൂര്‍ എംപിയാണ് 57 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ച് കഴിഞ്ഞ ദിവസം 1000 റാപ്പിഡ് റെസ്റ്റ് കിറ്റുകളെത്തിച്ചത്. ആകെ 3000 കിറ്റുകളാണ് എംപി തിരുവനന്തപുരം ജില്ലയിലെത്തിക്കുന്നത്. 2000 എണ്ണം കൂടി വരുന്ന ഞായറാഴ്ച എത്തും.

നിലവിൽ രാജ്യത്ത് പൂനെയിൽ മാത്രമാണ് റാപ്പിഡ് ടെസ്റ്റിംഗ് കിറ്റ് നിർമാണം നടക്കുന്നത്. കിറ്റ് ഒന്നിന് 4,000 രൂപ വരെയാണ് ചെലവ്. തിരുവനന്തപുരത്ത് ഉത്പാദനം ആരംഭിക്കുന്നതോടെ 200 രൂപയ്ക്ക് കിറ്റ് ലഭ്യമാകുകയും 15 മിനിറ്റുകൊണ്ട് കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യാം.

Related post