• October 16, 2021

പാസ് വേണ്ട; തിരിച്ചറിയല്‍ കാര്‍ഡ് മതി

 പാസ് വേണ്ട; തിരിച്ചറിയല്‍ കാര്‍ഡ് മതി

അവശ്യ സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിഭാഗക്കാരെ പൊലീസ് പാസ് ലഭിക്കുന്നതില്‍ നിന്നും ഒഴിവാക്കി. ഔദ്യോഗക കൃത്യ നിര്‍വഹണത്തിന് പോകുമ്പോള്‍ ഇവര്‍ സ്ഥാപനം നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റു ജീവനക്കാരും ആംബുലന്‍സ് സര്‍വീസ് ഡ്രൈവര്‍മാര്‍, ജീവനക്കാര്‍, മെഡിക്കല്‍ ഷോപ്, മെഡിക്കല്‍ ലാബ് ജീവനക്കാര്‍, മൊബൈല്‍ ടവര്‍ ടെക്‌നീഷ്യന്മാര്‍, ഡാറ്റ സെന്‌റര്‍ ഓപ്പറേറ്റര്‍മാര്‍, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്‌സും സ്വകാര്യ സുരക്ഷ ജീവനക്കാരും പാചക വാതക വിതരണം, പെട്രോള്‍ പമ്പ് ജീവനക്കാര്‍ എന്നിവരെയാണ് പാസില്‍ നിന്നും ഒഴിവാക്കിയത്.

Related post