• October 23, 2021

കൊറോണ: ഇത് രണ്ടാം ഘട്ടം

 കൊറോണ: ഇത് രണ്ടാം ഘട്ടം

രാജ്യത്ത് കോവിഡ്-10 രോഗബാധ രണ്ടാംഘട്ടത്തിലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ. മൂന്നാം ഘട്ടമായ സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് പറയാനാകില്ല. പരിശോധനയ്ക്ക് 60 അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കും.

ദിനംപ്രതി 1400 സാമ്പിളുകള്‍ പരിശോധിക്കാവുന്ന രണ്ട് മേഖലാ അതിവേഗ പരിശോധന കേന്ദ്രങ്ങള്‍ ഈ ആഴ്ച്ച ആരംഭിക്കും. ഐസിഎം ആറിന്‌റെ 72 ലാബുകളില്‍ പരിശോധന നടത്തുന്നുണ്ട്. 60000 പരിശോധനാ കിറ്റുകള്‍ രാജ്യത്തുണ്ട്. രണ്ടുലക്ഷം കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി.

എന്നാല്‍ കോവിഡ്-19 ബാധ മൂന്നാംഘട്ടത്തിലേക്ക് കടന്നിട്ടുണ്ടോയെന്ന് ബുധനാഴ്ച്ച അറിയാമെന്ന് ഐസിഎംആര്‍ പകര്‍ച്ചാവ്യാധിരോഗ വിഭാഗം മുഖ്യ വിദഗ്ദ്ധന്‍ ആര്‍ ആര്‍ ഗംഗാഖേദ്കര്‍. അടുത്ത 30 ദിവസം സുരക്ഷിതമായി മറികടക്കാനായാല്‍ സമൂഹ വ്യാപനത്തെ തടയാനാകും.

Related post