• October 21, 2021

അവശ്യ മരുന്നുകള്‍ ഉറപ്പാക്കും: മുഖ്യമന്ത്രി

 അവശ്യ മരുന്നുകള്‍ ഉറപ്പാക്കും: മുഖ്യമന്ത്രി

മരുന്ന് വിതരണം തടസ്സപ്പെടാതിരിക്കാന്‍ കൊറിയര്‍ ഏജന്‍സികളുമായി സര്‍ക്കാരിന്റെ വാര്‍ റൂം ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യ മരുന്നുകള്‍ കൊറിയര്‍ പോസ്റ്റല്‍ സര്‍വീസുകള്‍ വഴിയാണ് മിക്കവാറും വരുന്നത്. ഇപ്പോള്‍ ഇവ ഏറെക്കുറെ നിലച്ചിരിക്കുന്നു. ഇന്ത്യക്കകത്ത് മരുന്ന് എത്തിക്കാന്‍ എയര്‍ ഏഷ്യക്ക് അനുമതി ലഭിച്ചത് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
● ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കിയില്ലെങ്കില്‍ ലാപ്‌സാകും. ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട് എന്തുചെയ്യാനാവുമെന്ന് പരിശോധിക്കും.
● കൊറോണ പ്രതിരോധ രംഗത്തുള്ള പൊലീസുകാരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.
● ജില്ലകളിലെ വാര്‍ത്താസമ്മേളനങ്ങളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ശാരീരിക അകലം പാലിക്കാതെയുള്ള കൂട്ടായ്മ പാടില്ല.
● പൊതുപ്രവര്‍ത്തകര്‍ സാധാരണ മട്ടില്‍ എല്ലായിടത്തും എത്തുന്നതില്‍ നിയന്ത്രണം വേണം.

● സാധനങ്ങള്‍ വാങ്ങാന്‍ തിരക്കുണ്ടാകുന്നത് ഒഴിവാക്കാന്‍ തിരുവനന്തപുരം സെക്രട്ടറിയറ്റ് സൊസൈറ്റിയിലെ മാതൃകയില്‍ ഷോപ്പില്‍ ലിസ്റ്റും ഫോണ്‍ നമ്പരും കൊടുത്തിട്ട് ടോക്കണ്‍ വാങ്ങുകയും അറിയിപ്പ് ലഭിച്ചാല്‍ വന്ന് വാങ്ങുകയും ചെയ്യുക.
● ആവശ്യമെങ്കില്‍ സമൂഹ അടുക്കളകളില്‍ പാചകത്തൊഴിലാളികളെ നിയോഗിക്കും.
● രോഗബാധിതരുടെ പേരുവിവരങ്ങള്‍ തല്‍ക്കാലം പുറത്തുവിടില്ല.
● രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്താന്‍ പൊലീസ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ കൂട്ടായി ശ്രമിക്കും.
● കമ്യൂണിറ്റി വളന്റിയര്‍മാരുടെ രജിസ്‌ട്രേഷന്‍ അതിവേഗം നടക്കുന്നുണ്ട്. ഇതുവരെ 78,000 രജിസ്‌ട്രേഷന്‍ നടന്നു.
● വീട്ടിലിരിക്കുന്നവര്‍ക്ക് സമ്മര്‍ദം കുറയ്ക്കാന്‍ കൗണ്‍സലിങ്ങിന് സംവിധാനം
● ടോയ്ലറ്റ് ടാങ്കുകള്‍ നിറഞ്ഞുകവിയുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

Related post