• July 28, 2021

ലോകത്തെ പിടി മുറുക്കി കൊറോണ വെെറസ് ,മരണസംഖ്യ 25 ആയി

 ലോകത്തെ പിടി മുറുക്കി കൊറോണ വെെറസ് ,മരണസംഖ്യ 25 ആയി

കൊറോണ വൈറസ് ബാധയെത്തുടർന്ന ചൈനയില്‍ മരണം 25 ആയി. വൈറസ് ബാധയേറ്റവരുടെ എണ്ണം 830ആയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ച വുഹാനില്‍ 1072ല്‍ നിരീക്ഷണത്തിലാണ് . ചികിത്സയിലുള്ള 177 പേരുടെ നില അതീവ ഗുരുതരമാണ്. 34 പേര്‍ ആശുപത്രി വിട്ടു.

വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ വുഹാന്‍ നഗരം അധികൃതര്‍ അടച്ചിട്ടു. പൗരന്‍മാര്‍ നഗരം വിട്ടുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമായ വുഹാനിലെ വിമാനട്രെയിന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പടെയുള്ള പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ചൈനയിലെ ഹെബെയ് പ്രവിശ്യയില്‍ രോഗം ബാധിച്ച്‌ ഒരാള്‍ മരിച്ചതോടെ വൈറസിന്റെ ഉത്ഭവ സ്ഥാനത്തല്ലാത്ത ആദ്യമരണം കൊറോണ മൂലം ഉണ്ടാവുകയാണ്.  വുഹാനില്‍നിന്ന് ആയിരത്തോളം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ രോഗം സ്ഥരീകരിച്ചതോടെ ചൈനയിലാകെ ആശങ്കയുടെ നിഴല്‍ മൂടുകയാണ്. ഹുഹാന്‍ഗാങ്, ക്‌സിയാന്റോ, എസോ എന്നീ നഗരങ്ങളിലും പൂര്‍ണ യാത്രാനിരോധനം പ്രഖ്യാപിച്ചു.

തായ്‌ലന്‍ഡ്, ഹോങ്കോങ്, സിങ്കപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, അമേരിക്ക എന്നിവിടങ്ങളിലുള്ളവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. ശനിയാഴ്ച തുടങ്ങുന്ന ചൈനീസ് പുതുവല്‍സരാഘോഷത്തില്‍ ആളുകള്‍ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. ഇഴജന്തുക്കളില്‍നിന്നോ വവ്വാലുകളില്‍നിന്നോ ആകാം രോഗം മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് സൂചന.

Related post