• October 23, 2021

കെറോണ ജാഗ്രത ; സിനിമകളുടെ സെന്‍സറിംഗ് 31 വരെ നിര്‍ത്തിവെക്കും

 കെറോണ ജാഗ്രത ; സിനിമകളുടെ  സെന്‍സറിംഗ് 31 വരെ നിര്‍ത്തിവെക്കും


കെറോണ ഭീതി നിലനില്‍ക്കുന്ന പശ്ചാതലത്തില്‍ രാജ്യത്ത് സിനിമകളുടെ സെന്‍സറിംഗ് നടപടികള്‍ ഈ മാസം 31 വരെ നിര്‍ത്തിവെക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ . തിരുവനന്തപുരം ഉള്‍പ്പെടെ സെന്‍സര്‍ ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസുകള്‍ അടച്ചിടുമെന്ന് സിബിഎഫ്സി ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പറഞ്ഞു.

നിലവില്‍ സെന്‍സറിംഗ് നടപടികള്‍ പുരോഗമിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സ്‌ക്രീനിംഗ് നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. അതേസമയം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, സൂക്ഷ്മ പരിശോധന തുടങ്ങിയവ ജീവനക്കാര്‍ ഓഫീസില്‍ വരാതെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാണമെന്നും ഉത്തരവില്‍ പറയുന്നു.

ഈ മാസം 31ന് അപ്പോഴത്തെ സാഹചര്യം വിലയിരുത്തിയതിന് ശേഷമേ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കൂ. അതേസമയം പുതിയ സിനിമകളുടെ രജിസ്ട്രേഷന്‍ സ്വീകരിക്കുന്നത് ഈ മാസം 31 വരെ നിര്‍ത്തിവെക്കാന്‍ കേരള ഫിലിം ചേംബറും തീരുമാനിച്ചിട്ടുണ്ട്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ തീയേറ്ററുകളും മള്‍ട്ടിപ്ലെക്സുകളും നേരത്തെ അടച്ചിരുന്നു. സിനിമാ, സീരിയല്‍ ചിത്രീകരണങ്ങളും നിര്‍ത്തിവച്ചിരുന്നു.

Related post