• May 14, 2021

ട്രംപിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്‌

 ട്രംപിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്‌

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് വൈറ്റ് ഹൗസ്. കൊവിഡ് പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അമേരിക്കയിൽ അടുത്തിടെ സന്ദർശനം നടത്തിയ ബ്രസീലിയൻ പ്രസ് സെക്രട്ടറിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഫ്‌ളോറിഡയിൽ വെച്ച് ട്രംപുമൊന്നിച്ച് ഇദ്ദേഹം വാർത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു. പ്രസ് സെക്രട്ടറിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപും പരിശോധനക്ക് വിധേയനായത്.

Related post