• October 16, 2021

കൊവിഡ് 19; സാമ്പത്തികപ്രതിസന്ധി ഭയന്ന് ജര്‍മനിയില്‍ മന്ത്രി ആത്മഹത്യ ചെയ്തു

 കൊവിഡ് 19; സാമ്പത്തികപ്രതിസന്ധി ഭയന്ന് ജര്‍മനിയില്‍ മന്ത്രി ആത്മഹത്യ ചെയ്തു

ജര്‍മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ട് ഉള്‍പ്പെടുന്ന ഹെസ് സംസ്ഥാനത്തെ ധനമന്ത്രി ടോമസ് ഷേഫറെ (54) റെയില്‍ പാളത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ മനം നൊന്തു ജീവനൊടുക്കിയെന്നാണു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 10 വര്‍ഷമായി സംസ്ഥാന ധനമന്ത്രിയായിരുന്ന ഷേഫര്‍ മുഖ്യമന്ത്രി വോള്‍കര്‍ ബുഫിയെറുടെ പിന്‍ഗാമിയാകുമെന്നു കരുതപ്പെട്ടിരുന്നു. ഏതാനും ആഴ്ചകളായി സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാനുള്ള കൂടിയാലോചനകളുമായി രാപകല്‍ അധ്വാനിക്കുകയായിരുന്നു ഷേഫറെന്നു ബുഫിയെര്‍ പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടിയിലെ നേതാവാണ്.

Related post