• October 22, 2021

സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് ഉടന്‍ ആരംഭിക്കും

 സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് ഉടന്‍ ആരംഭിക്കും

കോവിഡ് 19 സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി റാപ്പിഡ് ടെസ്റ്റ് ഉടന്‍ തുടങ്ങുമെന്നു സംസ്ഥാന സര്‍ക്കാര്‍. ടെസ്റ്റ് കിറ്റുകള്‍ ഉടന്‍ എത്തിക്കും. 10- 30 മിനിറ്റിനകം ഫലമറിയാം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) അനുമതിയുള്ള സര്‍ക്കാര്‍, സ്വകാര്യ ലാബുകള്‍ക്കു മാത്രമേ റാപ്പിഡ് ടെസ്റ്റിന് അനുമതിയുള്ളൂ. വിദേശത്തുനിന്നു തിരിച്ചെത്തിയവര്‍, അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രോഗമുണ്ടെന്നു ഡോക്ടര്‍മാര്‍ സംശയിക്കുന്നവര്‍, ഇടപഴകിയ ആരോഗ്യപ്രവര്‍ത്തകര്‍, ഗുരുതര ശ്വാസകോശ രോഗികള്‍, അത്തരം രോഗങ്ങളില്‍നിന്നു മുക്തി നേടിയവര്‍ എന്നിവര്‍ക്കാകും പരിശോധന.

Related post