• May 13, 2021

കെറോണ വെെറസ് വ്യാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു

 കെറോണ വെെറസ് വ്യാപനത്തിനെതിരെ  നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു

ലോകത്തെ ഭീതിയിലാഴ്ത്തിയ കെറോണ വെെറസ് വ്യാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. സൗദി അറേബ്യയിലെ അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ മലയാളി നേഴ്സുമാര്‍ക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.

സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് വൈറസ് ബാധയേറ്റത്. ഈ ആശുപത്രിയിലെ തന്നെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്‌സിനാണ് ആദ്യം കൊറോണ വൈറസ് പിടിപെട്ടത്. ഫിലിപ്പീന്‍ സ്വദേശിനിയെ ശുശ്രൂഷിക്കുന്നതിനിടയിലാണ് മലയാളി നഴ്‌സിലേക്ക് വൈറസ് പടര്‍ന്നത്.

അതേസമയം കെറോണ വെെറസ് ബാധയേറ്റ 17 പേർ മരിച്ചു . മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലെ പൊതുഗതാഗതവും വിമാന, ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ് .

Related post