• October 16, 2021

കൊറോണ വൈറസ്: കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഖത്തര്‍

 കൊറോണ വൈറസ്: കൂടുതല്‍ നിയന്ത്രണങ്ങള്‍  ഏര്‍പ്പെടുത്തി ഖത്തര്‍

കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. പൊതു ഭക്ഷണശാലകളില്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നത് വരെ ഭക്ഷണം കഴിക്കാനോ കൂട്ടം ചേരാനോ സാധിക്കില്ല. രാജ്യത്തെ റെസ്റ്റോറന്റ്, കഫേ തുടങ്ങിയ പൊതുഇടങ്ങളിലാണ് മാര്‍ച്ച് 16 മുതല്‍ നിയന്ത്രണം കൊണ്ടുവരുന്നത്. വാണിജ്യ വ്യാവസായിക മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ പേജിലാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ ഹോം ഡെലിവറി, ടേക് എവേ സൗകര്യങ്ങള്‍ക്ക് നിയന്ത്രണം തടസമാവില്ല. കൂടുതല്‍ പേര്‍ കൂട്ടം കൂടി ഇരിക്കുന്നതിനും പരസ്പര സമ്പര്‍ക്കത്തിലൂടെ രോഗ പടരാനുമുള്ള സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.

Related post