• August 2, 2021

കേരളത്തിലും കൊറോണ വൈറസ് സ്ഥിതീകരിച്ചു

 കേരളത്തിലും കൊറോണ വൈറസ് സ്ഥിതീകരിച്ചു

കേരളത്തിലും കൊറോണ വൈറസ് എത്തിയതായി സ്ഥിരീകരണം. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതാദ്യമായാണ് രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. കുട്ടിയുടെ നില ഗുരുതരമല്ലെന്നും നിരീക്ഷണത്തിലാണെന്നുമാണ് റിപ്പോർട്ടുകൾ.

വിദ്യാര്‍ഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് രോഗ ബാധിതന്റെ പോരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായി നേപ്പാളിലും ശ്രീലങ്കയിലും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാന ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റിപ്പോര്‍ട്ടിന് പിന്നാലെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ തലസ്ഥാനത്ത് ഉന്നത തല യോഗം വിളിച്ചു.

Related post