• July 28, 2021

കേരളത്തിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

 കേരളത്തിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

കേരളത്തിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥരീകരിച്ചത്. ഇതോടെ കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 2 ആയി. ചൈനയിൽ പോയി വന്ന ആൾക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ നില തൃപ്തികരമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനത്ത് ഇപ്പോൾ 1793 പേർ നിരീക്ഷണത്തിലാണ്. 70 പേര്‍ ആശുപത്രികളിലും 1723 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. കേരളത്തിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ പത്തരയ്ക്ക് മാധ്യമങ്ങളെ കാണും.

സംസ്ഥാനത്തു നിന്ന് അയച്ച സാംപിളുകളിൽ ഇത് രണ്ടാമത്തെ സാംപിളാണ് പൊസിറ്റീവ് ആകുന്നത്. ആദ്യം കൊറോണ സ്ഥിരീകരിച്ച രോഗി നിലവിൽ തൃശൂരിലെ ജില്ലാ ആശുപത്രിയിൽ ഐസലേഷൻ വാർഡിലാണ്. ഇയാൾ വുഹാനിൽ നിന്നെത്തിയ വിദ്യാർഥിനിയാണ്.

Related post