• July 28, 2021

കെറോണ വെെറസ് : കേരളത്തിൽ ഏഴ് പേര്‍ ആശുപത്രിയിൽ ,73 പേർ നിരീക്ഷണത്തിൽ

 കെറോണ വെെറസ് :  കേരളത്തിൽ ഏഴ് പേര്‍  ആശുപത്രിയിൽ ,73 പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിൽ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍. ഏഴ് പേര്‍ ആശുപത്രിയിലും 73 പേര്‍ വീടുകളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയവരാണ് നിരീക്ഷണത്തിലുള്ളത്.. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് നിരീക്ഷണത്തിലുള്ളത്.

വിദേശത്ത് നിന്ന് എത്തിയ രോഗലക്ഷണം ഇല്ലാത്തവരെ മുന്‍കരുതലെന്ന നിലയിൽ നിരീക്ഷിക്കുന്നുണ്ട് .എല്ലാ മെഡിക്കല്‍കോളജുകളിലും ജനറല്‍ – ജില്ലാ ആശുപത്രികളിലും ഐസുലേഷന്‍ വാര്‍‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് വരുന്നവരെ പരിശോധിക്കുന്നതിനായി വിമാനത്താവളങ്ങളില്‍ സജ്ജീകരണമൊരുക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകളും എത്തിച്ചു.

രോഗലക്ഷണം കണ്ടാല്‍ അടിയന്തരമായി ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.സംശയനിവാരണത്തിന് ആരോഗ്യവകുപ്പിന്റെ ദിശ ഹെല്‍പ് ലൈന്‍ നമ്പറായ 0471 255 2056 ലേക്ക് വിളിക്കാം.

Related post