• July 27, 2021

കെറോണ വെെറസ് ഭീതിയിൽ അയൽരാജ്യങ്ങളും

 കെറോണ വെെറസ് ഭീതിയിൽ അയൽരാജ്യങ്ങളും

ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും അജ്ഞാത വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസുകാരന് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസ് വ്യക്തമാക്കി. ജപ്പാന്‍, തായ്‌ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തലസ്ഥാനമായ ബീജിംഗ്, സാംഗ്‌സായി, ഷെന്‍ജെന്‍ തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപകമായി പടര്‍ന്നിട്ടുണ്ട്. 

അജ്ഞാത വൈറസ് (കൊറോണ) ആദ്യം സ്ഥിരീകരിച്ചത് ചൈനയിലെ വൂഹാന്‍ നഗരത്തിലാണ്. ചൈനയില്‍ ഇതുവരെ 220പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് വിവരം. ഇതില്‍ നാലുപേര്‍ മരിച്ചു. ഒമ്ബത് പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. . മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുമെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ തിങ്കളാഴ്ച വ്യക്തമാക്കിയതിന് പിന്നാലെ ലോകരാജ്യങ്ങള്‍ വലിയ സുരക്ഷാ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു വരികയാണ്.

2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാര്‍സ് എന്ന കൊറോണ വൈറസിന് സമാനമാണ് ഈ അജ്ഞാത വൈറസ് എന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ പടര്‍ന്നു പിടിച്ച വൈറസിന്റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

നിലവില്‍ അമേരിക്കയിലെ അഞ്ച് വിമാനത്താവളങ്ങളില്‍ ചൈനയില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നത്. 

ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കൊച്ചിയടക്കം ഏഴ് വിമാനത്താവളങ്ങളില്‍ വ്യോമയാന മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് നിര്‍ദേശം.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയ മറ്റു വിമാനത്താവളങ്ങള്‍.

Related post