• October 16, 2021

മഹാമാരിക്ക് മുന്നില്‍ വിറങ്ങലിച്ച് ലോകം; മരണം ഒരു ലക്ഷം കടന്നു, 16.99 ലക്ഷം രോഗബാധിതര്‍,

 മഹാമാരിക്ക് മുന്നില്‍ വിറങ്ങലിച്ച്  ലോകം; മരണം ഒരു ലക്ഷം കടന്നു, 16.99 ലക്ഷം രോഗബാധിതര്‍,


കോവിഡ് 19 മഹാമാരിയില്‍ ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ആകെ 102,607 പേരാണ് ഇതുവരെ മരിച്ചത്. ലോകവ്യാപകമായി 16,99,631 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 70,000ത്തോളം മരണം യൂറോപ്പിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6974 പേര്‍ മരിച്ചു. ഒരോ മിനിറ്റിലും അഞ്ച് പേര്‍ എന്ന തോതിലാണ് മരണ നിരക്ക് ഉയരുന്നത്. 95,000 മരണവും 30 ദിവസത്തിനിടെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,207 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധയില്‍ മരിച്ചത്. അമേരിക്കയില്‍ ആകെ മരണസംഖ്യ 18,747 ആയി ഉയര്‍ന്നു. 5,02,876 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് പിടിപെട്ടിട്ടുള്ളത്. ഇതില്‍ 10,917 പേരുടെ നില അതീവഗുരുതരമാണ്. 4.56 ലക്ഷം പേരാണ് ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നത്. 27,314 പേര്‍ക്ക് രോഗം ഭേദമായെന്നത് ആശ്വാസം പകരുന്നു.

ഏറ്റവും കൂടുതല്‍ മരണം നടന്നിരിക്കുന്നത് ഇറ്റലിയിലാണ്- 18,849 പേര്‍.ആകെ 1.47 ലക്ഷം പേരാണ് വൈറസ് ബാധിതരായിട്ടുള്ളത്. 30,455 പേര്‍ക്ക് രോഗം ഭേദമായി. ഫ്രാന്‍സിലും, ബ്രിട്ടനിലും യഥാക്രമം 987ഉം 980 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. സ്പെയിനില്‍ 1,58,273 പേര്‍ക്കും ഫ്രാന്‍സില്‍ 1,24,869 പേര്‍ക്കും ജര്‍മനിയില്‍ 1,22,171 പേര്‍ക്കും ബ്രിട്ടനില്‍ 73,758 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. സ്പെയിനില്‍ ആകെ 16,081 പേര്‍ക്ക് വൈറസ് ബാധയെത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടു. ഇവിടെ 1,58,273 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 55,668 പേര്‍ക്ക് സ്പെയിനില്‍ രോഗം ഭേദഗമായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ 896 കോവിഡ് 19 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചു. ഇന്ത്യയില്‍ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7,062 ആയി. ആകെ മരണസംഖ്യ 229 ആണ്.

Related post