• June 24, 2021

കൊവിഡ് ശക്തിയാര്‍ജിക്കുന്നു; 24 മണിക്കൂറില്‍ 325 മരണം

 കൊവിഡ് ശക്തിയാര്‍ജിക്കുന്നു; 24 മണിക്കൂറില്‍ 325 മരണം

രാജ്യത്ത് കോവിഡ് കൂടുതല്‍ വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 11,502 കേസുകളാണ് ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്തത്. ഇതോടെ 1,53,106 ആക്ടീവ് കേസുകളടക്കം 3,32,424 പേര്‍ രോഗബാധിതരായി. 325 പേരാണ് ഇന്നലെ മരിച്ചത്. ഇതുവരെ 1,69,798 പേര്‍ രോഗവിമുക്തരാകുകയും 9,520 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ലോകവ്യാപകമായി 7.91 മില്യന്‍ പേരാണ് കോവിഡ് ബാധിതരായുള്ളത്. 4,32,038 പേര്‍ മരിച്ചു. കൊറോണ വൈറസിന്റെ സാന്നിധ്യം വീണ്ടും കണ്ടെത്തിയതോടെ ചൈനയിലെ 10 പ്രദേശങ്ങള്‍ക്കു കൂടി സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

അതേസമയം, മുംബൈയില്‍ ലോക്കല്‍ ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരണമായിട്ടായിരിക്കും ട്രെയിന്‍ സര്‍വീസെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനാണ് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. സാധാരണ യാത്രക്കാരെ അനുവദിക്കില്ലെന്നും സ്റ്റേഷനുകളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്നും വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.

Related post