• November 30, 2021

എയർ ഇന്ത്യ ഇന്ന് വുഹാനിലേക്ക് പറക്കും ;ദൗത്യം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക

 എയർ ഇന്ത്യ ഇന്ന് വുഹാനിലേക്ക് പറക്കും ;ദൗത്യം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക

ചെെനയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വുഹാനിലേക്ക് എയർ ഇന്ത്യയുടെ പ്രത്യേകവിമാനം ഇന്ന്​ അയക്കും. ഉച്ചക്ക്​ 12.30ന്​ ആദ്യ എയര്‍ ഇന്ത്യ വിമാനം ഡൽഹിയിൽ നിന്ന് വുഹാനിലേക്ക്​ തിരിക്കും. രണ്ട് മണിക്ക് ആദ്യ വിമാനം ഇന്ത്യക്കാരുമായി തിരിച്ചു വരും .

16 ജീവനക്കാരുമായി 423 പേര്‍ക്ക്​ യാത്ര ​െചയ്യാവുന്ന ജം​േബാ വിമാനമാണ്​ വുഹാനിലേക്ക്​ അയക്കുന്നത്​. രണ്ട് ഡോക്​ടര്‍മാരും മെഡിക്കല്‍ സംഘവും വിമാനത്തിലുണ്ടാകും. വൂ​ഹാ​നി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള​വ​രെ​യാ​ണ്​ ആ​ദ്യ വി​മാ​ന​ത്തി​ല്‍ അ​യ​ക്കു​ക. ഹു​ബെ പ്ര​വി​ശ്യ​യി​ലും മ​റ്റു​മാ​യി ക​ഴി​യു​ന്ന​വ​രെ ര​ണ്ടാ​മ​ത്തെ വി​മാ​ന​ത്തി​ല്‍ അ​യ​ക്കുമെന്ന്​ ബെയ്ജിങ്ങിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം അറിയിച്ചിട്ടുണ്ട്​.

ഹു​ബെ​യി​ല്‍ 1200ല്‍​പ​രം ഇ​ന്ത്യ​ക്കാ​ര്‍ ഉ​ണ്ടെ​ന്നാ​ണ്​ കേ​ന്ദ്ര​സ​ര്‍​ക്കാ​റി​​​െന്‍റ ക​ണ​ക്ക്. ഇ​തി​ല്‍ 600ല്‍​പ​രം പേ​രാ​ണ്​ തി​രി​ച്ചു​വ​രാ​ന്‍ വ​ഴി അ​ന്വേ​ഷി​ച്ച്‌​ ചൈ​ന​യി​ലെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. പ്ര​ത്യേ​ക വി​മാ​നം അ​യ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന കാ​ര്യം അ​വ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഹു​ബെ​യി​ലെ ഇ​ന്ത്യ​ക്കാ​രി​ല്‍ ഒ​രാ​ള്‍​ക്കു പോ​ലും ​കൊ​റോ​ണ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍​ക്കി​ട​യി​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ ത​ന്നെ കേ​ര​ള​ത്തി​ലേ​താ​ണ്​ ആ​ദ്യ കേ​സെ​ന്നാണ്​ റിപ്പോര്‍ട്ട്​.. മാരകമായ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് പഠിക്കുന്നത്.

അതേസമയം, കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 213 ആയി ഉയർന്നു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 9,692 ആണെന്ന് ചൈനയിലെ ദേശീയ അധികൃതർ അറിയിച്ചു.ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Related post