• October 22, 2021

കൊവിഡ് 19: അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 25195

 കൊവിഡ് 19: അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 25195

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 25195 ആയി. 603496 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. 38,015 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1555 പേരാണ് മരിച്ചത്. 16555 പേര്‍ക്കാണ് രാജ്യത്ത് ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

ന്യൂയോര്‍ക്കില്‍ മാത്രം 10834 പേര്‍ മരിച്ചു. ഇവിടെ മാത്രം 2 ലക്ഷത്തിലധികം രോഗികളാണുള്ളത്. വെര്‍ജീനിയയില്‍ ഇന്നലെ ഒരു നഴ്‌സിംഗ് ഹോമില്‍ മാത്രം മരിച്ചത് 42 പേരാണ്. വയോജനങ്ങളെ മാത്രം പാര്‍പ്പിക്കുന്ന ഇവിടുത്തെ 163 അന്തേവാസികളില്‍ 127 പേരും രോഗികളാണ്. ഇതിനിടെ കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. 68 വയസായിരുന്നു.

Related post