• October 18, 2021

ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു

 ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ്  ബാധ സ്ഥിതീകരിച്ചു

മധ്യ ചൈനീസ് നഗരമായ വൂഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഓസ്‌ട്രേലിയയിലും സ്ഥിതീകരിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന് സമീപമുള്ള ഹുബെ പ്രവിശ്യയിലേക്കുള്ള സന്ദര്‍ശനം പൂര്‍ണ്ണമായും നിര്‍ത്തണമെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.


ചൈനയില്‍ നിന്നെത്തിയ വുഹാന്‍ സ്വദേശിയായ അമ്പതുകാരനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജനുവരി 19ന് ചൈനയിലെ ഇയാള്‍. കൊറോണ വൈറസ് രോഗ ലക്ഷണങ്ങളോടെ ചൈനയിലെ ഗ്വാങ്ഷ്വ വിമാനത്താവളത്തില്‍നിന്നെത്തിയ ഇയാളെ മെല്‍ബണിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് വിക്ടോറിയ ആരോഗ്യമന്ത്രി ജെന്നി മിക്കാക്കോസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ നിലഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു

അതേസമയം, കൊറോണ വൈറസ് പിടിപ്പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. 1300ലധികം ആളുകള്‍ക്ക് രോഗം പകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വുഹാനിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. കൊറോണ വൈറസ് പടര്‍ന്നതോടെ വുഹാന്‍ അടച്ചിട്ടിരിക്കുയാണ്. ട്രെയിന്‍-വിമാന സര്‍വീസുകളും ഉള്‍പ്പടെ പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്തിവച്ചു.

Related post