• July 28, 2021

കെറോണ വെെറസ് ; മരണം 425 ആയി , 20,400 പേർക്ക് വൈറസ് ബാധയേറ്റു

 കെറോണ വെെറസ് ; മരണം 425 ആയി , 20,400 പേർക്ക് വൈറസ് ബാധയേറ്റു

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചെെനയിൽ മരണം അനിയന്ത്രിതം. കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48 പേര്‍ മരിച്ചു. ചൈനയിൽ 20,400 പേർക്ക് വൈറസ് ബാധിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം വൈറസ് ബാധ പടരുന്നത് തടയുന്നതിലെ വീഴ്ച സമ്മതിച്ച് ചൈന രംഗത്ത് എത്തി. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ചൈനയ്ക്ക് പുറത്ത് 150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയുമായുള്ള അതിര്‍ത്തിയിലെ 13 പാതകളില്‍ 10 ഉം ഹോങ്കാംഗ് അടച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ചൈന സന്ദര്‍ശിച്ചവര്‍ക്ക് അമേരിക്ക വിസ നിഷേധിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചൈന രംഗത്തെത്തി. അമേരിക്ക ആശങ്ക പരത്തുകയാണെന്ന് ചൈന ആരോപിച്ചു.

കേരളത്തിൽ വെെറബാധയെത്തുടർന്ന് നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലയെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷെെലജ അറിയിച്ചു.  

Related post