• October 23, 2021

രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 168 ആയി

 രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 168 ആയി

രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 168 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 സംസ്ഥാനങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇന്ന് പുതുതായി രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നെത്തിയ 22 കാരിക്കും ദുബായില്‍ നിന്നെത്തിയ 49-കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 168 രോഗ ബാധിതരില്‍ 25 പേര്‍ വിദേശികളാണ്. ഹരിയാണയിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിക്കുന്നത്. 14 വിദേശികള്‍ക്ക് ഇവിടെ രോഗം കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ തെലങ്കാനയിൽ ഒരാൾക്കും രാജസ്ഥാനിൽ മൂന്ന് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് തെലങ്കാനയിൽ ഏഴ് പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യൻ പൗരന്മാർക്കാണ് തെലങ്കാനയിൽ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡൽഹിയിൽ വിമാനം ഇറങ്ങിയ ശേഷം ട്രെയിനിലും ബസിലുമായാണ് ഇവർ തെലങ്കാനയിലെ കരിം നഗറിൽ എത്തിയത്.

Related post