• October 22, 2021

സംസ്ഥാനത്ത് കോവിഡ് ഭേദമായ ആള്‍ മരിച്ചു

 സംസ്ഥാനത്ത് കോവിഡ് ഭേദമായ ആള്‍ മരിച്ചു

സംസ്ഥാനത്ത് ഇതാദ്യമായി കോവിഡ് ഭേദമായ ആള്‍ മരിച്ചു. മലപ്പുറം കീഴാറ്റുര്‍ സ്വദേശി വീരന്‍ കുട്ടി (85) ആണ് മരിച്ചത്. അദേഹത്തിന്റെ അവസാന ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു. ഒരു പരിശോധന ഫലം കൂടി വരാന്‍ ഉണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് വീണ്ടും ടെസ്റ്റ് ചെയ്തത്.

കഴിഞ്ഞ 40 വര്‍ഷമായി ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ള വ്യക്തി ആയിരുന്നു. കോവിടുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ മരണകാരണം ആയിട്ടുണ്ടാവാം എന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മാര്‍ അഭിപ്രായപ്പെട്ടു.

മദ്രസ അദ്ധ്യാപകന്‍ ആയ ഇദ്ദേഹത്തിന്റെ മകന്‍ വിദേശ യാത്ര നടത്തിയിരുന്നുവെങ്കിലും കോവിഡ് നെഗറ്റീവ് ആയിരുന്നു. പരിശോധന ഫലം വന്നശേഷം പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവും.

Related post